Social services
Social Security Pension
കേരളസര്‍ക്കാര്‍ നടപ്പിലാക്കി വന്ന വിവിധ സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍ സഹകരണബാങ്കുകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വീട്ടില്‍ എത്തിക്കുന്ന പദ്ധതി വളരെ സന്തോഷപൂര്‍വ്വമാണ് നമ്മുടെ ബാങ്ക് നടപ്പാക്കുന്നത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡും തൃത്താല ഗ്രാമപഞ്ചായത്തിലെ 5 മുതല്‍ 11 കൂടി 7 വാര്‍ഡും ഉള്‍പ്പെടെ 25 വാര്‍ഡുകളില്‍ വിജയകരമായി പദ്ധതി നടപ്പിലാക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍ മൂലം ഉണ്ടാവുന്ന ന്യൂനതകളൊഴിച്ചാല്‍ കുറ്റമറ്റരീതിയില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.