Social services
മുക്തി
250 രൂപ ഒറ്റത്തവണ പ്രീമിയമായി അടച്ച് 60 വയസ്സില്‍ താഴെയുള്ള മെമ്പര്‍മാരായ ആര്‍ക്കും തന്നെ മരണാന്തര സഹായ പദ്ധതിയില്‍ അംഗമായി ചേരാവുന്നതാണ്. പുതിയ അംഗത്വം എടുക്കുന്നവര്‍ക്ക് ഷെയര്‍സംഖ്യക്ക് ഒപ്പമോ, നിലവിലുള്ള അംഗങ്ങള്‍ക്ക് ടി പദ്ധതിക്കായുള്ള ഫോറം പൂരിപ്പിച്ച് അതിനോടൊപ്പമോ 250 രൂപ ബാങ്കില്‍ അടവാക്കി ബാങ്കില്‍ ചേരാവുന്നതാണ്. നോമിനിയുടെ പേര് നിര്‍ബന്ധമായും അപേക്ഷാഫോറത്തില്‍ കാണിച്ചിരിക്കേണ്ടതാണ്.
അംഗത്തിന്റെ മരണാനന്തരം 5000 രൂപ മരണാനന്തര ചെലവുകള്‍ക്കായി അവകാശിക്ക് ബാങ്കില്‍ നിന്ന് അടിയന്തിരമായി ലഭിക്കുന്നതാണ്. കൂടുതല്‍ മെമ്പര്‍മാര്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തേണ്ടതാണ്.